ഇന്ന് ജന്മദിനം ; അടല്‍ജിക്ക് ആദരവര്‍പ്പിക്കും

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഭാരതരത്ന അടല്‍ ബിഹാരി വാജ്പേയിയുടെ 101-ാം ജന്മദിനം ഇന്ന്. അടല്‍ജിയുടെ ജന്മദിനം സദ്ഭരണ ദിനമായാണ് രാജ്യം ആചരിക്കുന്നത്.

ആദര സൂചകമായി ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ രാഷ്‌ട്രപ്രേരണ സ്ഥല്‍ ഇന്നുച്ചയ്‌ക്ക് 2.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിനു സമര്‍പ്പിക്കും. വാജ്പേയിക്കു പുറമേ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെയും 65 അടി ഉയരമുള്ള വെങ്കല പ്രതിമകളും രാഷ്‌ട്രപ്രേരണ സ്ഥലിലുണ്ട്. ഏകദേശം 98,000 ചതുരശ്ര അടി വിസ്തൃതിയില്‍ താമരയാകൃതിയില്‍ രൂപകല്‍പ്പന ചെയ്ത അത്യാധുനിക മ്യൂസിയവും ഇവിടെയുണ്ട്. ഇവരുടെ സംഭാവനകളെ നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലൂടെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.

1924 ഡിസംബര്‍ 25നു ഗ്വാളിയോറില്‍ ജനിച്ച അടല്‍ജി നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകന്‍, പണ്ഡിതനായ രാഷ്‌ട്രീയ നേതാവ്, പാര്‍ലമെന്റേറിയന്‍, പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, കവി തുടങ്ങി ബഹുമുഖ വ്യക്തിത്വത്തിനുടമയിരുന്നു. പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലൂടെ രാഷ്‌ട്രത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. 2018 ആഗസ്ത് 16ന് ഈ ലോകത്തോടു വിട പറഞ്ഞു.
Previous Post Next Post