ക്രിസ്മസ് രാവിലും കമ്മ്യൂണിസ്റ്റ് ഭീകരത; ആലപ്പുഴയില്‍ കാരള്‍ സംഘത്തിന് നേരേ സിപിഎം- ഡിവൈഎഫ്‌ഐ ആക്രമണം

ആലപ്പുഴ: ക്രിസ്മസ് രാവില്‍ കാരള്‍ സംഘത്തിന് നേരെ സിപിഎം- ഡിവൈഎഫ്‌ഐ ആക്രമണം. ആലപ്പുഴ ചാരുംമൂട് കരിമുളയ്‌ക്കലിലാണ് ക്രൂരത അരങ്ങേറിയത്.

സ്ത്രീകളും കുട്ടികളുമടങ്ങിയ ഏകദേശം 50 പേരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പടെ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്

ലിബർട്ടി, യുവ എന്നീ രണ്ട് ക്ലബുകള്‍ ഇന്നലെ കാരള്‍ സംഘടിപ്പിച്ചിരുന്നു. കാരള്‍ ഒരേ സ്ഥലത്ത് ഒന്നിച്ചെത്തിയതോടെ തർക്കമുണ്ടാവുകയായിരുന്നു. സിപിഎം നേതൃത്വത്തിലാണ് ലിബർട്ടി ക്ലബ് പ്രവർത്തിക്കുന്നത്. ക്ലബിലെ പ്രധാനിയായ ഡിവൈഎഫ്‌ഐ നേതാവ് ശ്യാംലാലിന്റെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണം.

രണ്ട് ക്ലബുകളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 15 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ നൂറനാട് പൊലീസ് വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Previous Post Next Post