മുബയ്: വിശ്വാസികളും ജനങ്ങളും ക്രിസ്‌മസിനെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ്. വീടുകളിലും ഓഫീസുകളിലും സ്‌കൂളുകളിലും ജനങ്ങള്‍ മികവോടെ ഇതിനകം ക്രിസ്‌മസിനായി ഒരുക്കിക്കഴിഞ്ഞു.
പ്രാർത്ഥനകളുമായി ക്രിസ്‌ത്യൻ ആരാധനാലയങ്ങളും തയ്യാറെടുത്തുകഴിഞ്ഞു. ഇതിനിടെ പള്ളിയില്‍ ദേശീയഗാനം ആലപിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മുംബയിലെ സെന്റ് തോമസ് കത്തീഡ്രലിലാണ് ഇവിടുത്തെ ക്വയർസംഘം ദേശീയഗാനം ആലപിച്ചത്.
300 വർഷത്തിലേറെ പഴക്കമുള്ള ദേവാലയമാണ് സെന്റ് തോമസ് കത്തീഡ്രല്‍. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ദേവാലയമാണിത്. വീഡിയോയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ പ്രചാരം ലഭിക്കുന്നുണ്ട്. 'ഇതാണ് ഇന്ത്യ. ഇത്തരത്തിലാണ് എല്ലാ വിഭാഗക്കാരും രാജ്യത്ത് ഒത്തൊരുമയോടെ സമാധാനത്തോടെ കഴിയുന്നത്. ഹാപ്പി ക്രിസ്‌മസ്', 'ആരാധനാലയത്തില്‍ ദേശീയഗാനം ആലപിക്കുന്നതില്‍ തെറ്റൊന്നുമില്ല' എന്നും കമന്റുകളുണ്ട്. നിരവധിപേരാണ് ഇത്തരത്തില്‍ ക്വയറിന്റെ ആലാപനത്തെ പ്രശംസിച്ചിരിക്കുന്നത്. മുൻപ് മാനന്തവാടിയിലെ അമലോല്‍ഭവ മാതാ ദേവാലയത്തില്‍ ദേശീയഗാനം ലൈറ്റ് ഷോയുടെ ഭാഗമായി അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.
Tags
India