എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി വെച്ച്‌ പൊള്ളിച്ചു; മുറിയില്‍ പൂട്ടിയിട്ടും പീഡനം; പങ്കാളി ഷാഹിദ് റഹ്മാൻ ലഹരിക്കടിമ

കോഴിക്കോട്: താമരശ്ശേരിയില്‍ എട്ടുമാസം ഗർഭിണിയായ യുവതിയെ ആണ്‍സുഹൃത്ത് ക്രൂരമായി ഉപദ്രവിച്ചു. കോടഞ്ചേരി പെരുവയല്‍ സ്വദേശി ഷഹദ് റഹ്മാൻ ആണ് യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തത്.

ഒരു വർഷമായി ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്. മയക്കുമരുന്നിനും മദ്യത്തിനും അടിമയായ ഇയാള്‍ സംശയത്തെ തുടർന്നാണ് അക്രമം നടത്തിയത്. നാലു ദിവസമായി മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് യുവതി പറഞ്ഞു.

യുവാവ് പുറത്തുപോയ സമയത്ത് യുവതി ഓടി രക്ഷപ്പെട്ട് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. നിലവില്‍ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസികളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
Previous Post Next Post