ന്യൂഡല്‍ഹി: ഡിസംബർ 5 ന് പുറത്തിറങ്ങിയ ധുരന്ധർ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും സിനിമ ബോക്സ് ഓഫീസ് റെക്കോർഡുകള്‍ തിരുത്തുകയാണ്.
സിനിമ 19 ദിവസം പിന്നീടുമ്ബോള്‍ തിയറ്റർ കളക്ഷൻ 900 കോടിയോട് അടുക്കുകയാണ്. അതേസമയം, ഇന്ത്യയില്‍ നിന്നും മാത്രം 700 കോടി രൂപ എന്ന നാഴികക്കല്ലും ചിത്രം പിന്നിട്ടു. എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമായി 'ധുരന്ധർ' മാറുമെന്നാണ് റിപ്പോർട്ട്.
അതേസമയം, രണ്‍വീർ സിങ്ങും അക്ഷയ് ഖന്നയും ഒന്നിക്കുന്ന ചിത്രം എപ്പോള്‍ ഒടിടിയില്‍ എത്തുമെന്നാണ് പ്രക്ഷകർ ചോദിക്കുന്നത്. 285 കോടി രൂപയ്‌ക്ക് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.
ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, 2026 ജനുവരി 30 മുതല്‍ ധുരന്ധർ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍, റിലീസ് തീയതി നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ദറില്‍ സഞ്ജയ് ദത്ത്, ആർ മാധവൻ, അർജുൻ രാംപാല്‍, രാകേഷ് ബേദി, ഡാനിഷ് പണ്ടോർ, സാറാ അർജുൻ എന്നിവരും അഭിനയിക്കുന്നുണ്ട്.
Tags
Entertainment