ബംഗ്ലാദേശില്‍ ഹിന്ദുയുവാവിനെ അടിച്ചുകൊന്ന ശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു;ആഷിക് അബു മെഴുകുതിരിയുമായി ഇതുവഴിയെങ്ങാനും വരുമോ?

തിരുവനന്തപുരം: പലസ്തീനെന്നും ഗാസ എന്നും കേട്ടാല്‍ കേരളത്തില്‍ പ്രോഗ്രസീവ് സിനിമക്കാര്‍ക്ക് വല്ലാത്ത ഒരു വികാരമാണ്.

ഗാസയിലെ കുട്ടികള്‍ക്ക് വേണ്ടി അവരുടെ പേര് ചൊല്ലി വിളിച്ച്‌ ഇസ്രയേലിനെതിരെ പ്രതിഷേധിച്ച സിനിമക്കാരില്‍ മുന്‍പന്തിയില്‍ ഉള്ളവരാണ് സഖാവ് കൂടിയായ സംവിധാനയകന്‍ ആഷിക് അബു, പലസ്തീന്‍ സോളിഡാരിറ്റിയുടെ പേരിലായിരുന്നു ഈ പ്രതിഷേധം സംഘടിപ്പിച്ചത്.

നിഖില വിമല്‍, ജ്യോതിര്‍മയി, ദിവ്യപ്രഭ എന്നിവരും പങ്കെടുത്തിരുന്നു. പലസ്തീന്റെ ഇന്ത്യയിലെ അംബാസഡര്‍ അബ്ദുള്ള അബു ഷവേഷിനെയും ഈ ചടങ്ങില്‍ പങ്കെടുപ്പിച്ചിരുന്നു. 2024ല്‍ ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും എല്ലാ കണ്ണുകളും ഗാസയിലേക്ക് (ഓള്‍ ഐസ് ഓണ്‍ ഗാസ) എന്ന പേരില്‍ പ്രതിഷേധിച്ചവരാണ്.ഷെയ്ന്‍ നിഗവും ഡയാന ഹമീദും എല്ലാം ഗാസയ്‌ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവരാണ്.

പക്ഷെ ബംഗ്ലാദേശില്‍ ഒരു ഗാര്‍മെന്‍റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഹിന്ദുയുവാവായ ദീപു ചന്ദ്രദാസ്. ഇയാളെ പിടികൂടി ഇസ്ലാമിസ്റ്റുകളായ യുവാക്കളുടെ വലിയ സംഘം അടിച്ചു കൊല്ലുകയായിരുന്നു. എന്ന് മാത്രമല്ല, അരിശം തീരാഞ്ഞ് മരത്തില്‍ കെട്ടിയിട്ട് കത്തിക്കുകയും ചെയ്തു. പക്ഷെ കേരളത്തില്‍ നിന്നും സിനിമക്കാരുടെ ഇടയില്‍ നിന്നും ഒരു പ്രതിഷേധവും ഉയര്‍ന്നിട്ടില്ല ഇതുവരെയും. രമേഷ് പിഷാരടി പറഞ്ഞതുപോലെ ഇത്രയും അകലെ കിടക്കുന്ന ഗാസയ്‌ക്ക് വേണ്ടി നമ്മള്‍ സിനിമക്കാര്‍ ശബ്ദമുയര്‍ത്തേണ്ട വല്ല ആവശ്യവുമുണ്ടോ? ഇല്ല, പകരം തൊട്ട അയല്‍രാജ്യമായ ബംഗ്ലാദേശിലെ ദീപു ചന്ദ്രദാസ് എന്ന ഹിന്ദു യുവാവിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു ആഷിക് അബുവെങ്കിലും വരുമോ? കാരണം അവര്‍ക്ക് ഗാസയും ബംഗ്ലാദേശും രണ്ടും രണ്ടാണ്.
Previous Post Next Post