ശബരിമല പഞ്ചലോഹ വിഗ്രഹക്കടത്ത്; വ്യവസായി ഡി മണിയെ ഇന്നും ചോദ്യം ചെയ്യും; കേരളത്തില്‍ ലക്ഷ്യമിട്ടത് 1000 കോടി രൂപയുടെ ഇടപാട്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ വ്യവസായി ഡിമണിയെ ഇന്നും ചോദ്യം ചെയ്തേക്കും. ചെന്നൈയില്‍ എത്തിയ എസ്‌ഐടി ടീമാണ് ഡി മണിയെ ചോദ്യം ചെയ്യുക.

പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയ സംഭവത്തിലും സ്വർണക്കടത്തിലേയും ഡി മണിയുടെ പങ്കാണ് അന്വേഷിക്കുന്നത്. ഡിണ്ടിഗല്‍ സ്വദേശിയാണ് ഡി മണി എന്നാണ് വിവരം. ഡി മണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

ഡി മണിയും സംഘവും കേരളത്തില്‍ 1000 കോടി രൂപയുടെ ഇടപാടാണ് ലക്ഷ്യമിട്ടത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലും ഇവർ കണ്ണു വെച്ചു എന്ന് നിർണ്ണായക വിവരവും പുറത്തുവരുന്നുണ്ട്. 2019- 2020 കാലത്താണ് ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നാണ് വിദേശ വ്യവസായി എസ്‌ഐടിക്ക് മൊഴി നല്‍കിയത്.
2020 ഒക്ടോബറില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് ഡി മണി ഉണ്ണികൃഷ്ണൻ പോറ്റിക്ക് പണം കൈമാറിയതെന്നും ഡിണ്ടിഗലില്‍ നിന്നാണ് പണം എത്തിയതെന്നും അദ്ദേഹത്തിന്ർറെ മൊഴിയിലുണ്ട്,

അതേസമയം, ഇന്നലെ ഗോവർദ്ധന്റെ റൊസ്തം ജ്വല്ലറിയില്‍ എസ്‌ഐടി നടത്തിയ പരിശോധനയില്‍ നിർണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. ശബരിമല സ്വർണ്ണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ പി ശങ്കർ ദാസിനെയും എൻ വിജയകുമാറിനെയും എസ്‌ഐടി നാളെ ചോദ്യം ചെയ്തേക്കും.
Previous Post Next Post