രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദ്ദേശം

തിരുവനന്തപുരം : ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രിക രോഗിയുടെ വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി ഗീത നിര്‍ദേശിച്ചു.

പ്രാഥമിക പരിശോധനയില്‍ തന്നെ സംഭവത്തില്‍ വീഴ്ച കണ്ടെത്തിയതായി കമ്മീഷന്റെ വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Previous Post Next Post