സന്നിധാനത്തെ എസ്‌ഐടിപരിശോധന; സ്വര്‍ണപ്പാളികളില്‍ നിന്ന് മുറിച്ചത് വലിയ ഭാഗങ്ങള്‍, പാളികള്‍ ഈ രൂപത്തില്‍ ദീര്‍ഘകാലം വയ്ക്കാനാകില്ലെന്ന് തന്ത്രി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി സ്വർണപ്പാളികളില്‍ നിന്ന് മുറിച്ചെടുത്തത് വലിയ ഭാഗങ്ങള്‍.

ദ്വാരപാരക ശില്‍പ്പത്തിന്റെ കൈയ്യുടെ ഭാഗവും എസ്‌ഐടി മുറിച്ചെടുത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സന്നിധാനത്ത് എസ്‌ഐടി പരിശോധന നടത്തിവരികയായിരുന്നു. സാമ്പിളിന് വേണ്ടിയാണ് പാളികള്‍ മുറിച്ചെടുത്തത്.

എന്നാല്‍ പാളികള്‍ ഈ രൂപത്തില്‍ ദീർഘകാലം വയ്ക്കാൻ കഴിയില്ലെന്നാണ് തന്ത്രി കണ്ഠരര് മഹേശ് മോഹനരുടെ നിർദ്ദേശം. തന്ത്രിയുടെ അനുവാദം വാങ്ങിയതിന് ശേഷമാണ് എസ്‌ഐടി പാളികള്‍ പുനസ്ഥാപിച്ചത്. എന്നാല്‍ പാളികള്‍ ഈ രൂപത്തില്‍ ദീർഘകാലം വയ്ക്കാൻ കഴിയില്ലെന്നാണ് തന്ത്രിയുടെ നിലപാട്. അംഗഭംഗം വന്നെങ്കിലും തല്‍ക്കാലം സ്ഥാപിക്കാമെന്നും മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവ് എന്ത് ചെയ്യണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുമെന്നും തന്ത്രി പ്രതികരിച്ചു. വലിയ ഭാഗങ്ങള്‍ മുറിച്ചെടുക്കാതെ വഴിയില്ലെന്ന നിലപാടിലായിരുന്നു അന്വേഷണസംഘം. മുറിച്ചെടുത്ത സാമ്പിളുകള്‍ ഫൊറൻഡിക് പരിശോധക്ക് അയക്കാൻ തിങ്കളാഴ്ച കൊല്ലം കോടതിയില്‍ നല്‍കും.


Previous Post Next Post