തൃശ്ശൂർ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശ്ശൂരില്‍ ഇൻസ്റ്റാ ഇൻഫ്ലുവൻസർ അറസ്റ്റില്‍. തൃശൂർ താന്ന്യം സ്വദേശി യദു ഗിരീഷ് (38) അറസ്റ്റില്‍.
ഇൻസ്റ്റഗ്രാമിലെ ഇൻഫ്ളുവൻസറാണ് യദു ഗിരീഷ്. ഇയാള്‍ക്കെതിരെ 3 യുവതികളാണ് പരാതി നല്‍കിയിരിക്കുന്നത്. മൊത്തം പതിനഞ്ചു യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പരാതികള്‍ വരുന്നതായി തൃശൂർ ക്രൈം ഡിറ്റാച്ച്‌മെന്റ് പറഞ്ഞു. യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതികളില്‍ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്.
Tags
Kerala