ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് ക്രമക്കേട്: 21 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായി വിജിലൻസ്; 33 പേര്‍ പ്രതിപ്പട്ടികയില്‍

കൊച്ചി: ശബരിമലയിലെ ആടിയശിഷ്ടം നെയ്യുമായി ബന്ധപ്പെട്ട് 21 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.

കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയില്‍ സമർപ്പിച്ചു. കേസില്‍ 33 പ്രതികളാണുളളത്. മൂന്ന് സ്പെഷ്യല്‍ ഓഫീസർമാരും, താല്‍ക്കാലിക ശാന്തിക്കാരും പ്രതിപ്പട്ടികയിലുണ്ട്.

അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി വിജിലൻസിന് 45 ദിവസം സമയം അനുവദിച്ചു. ക്രമക്കേടുണ്ടാകാതിരിക്കാൻ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ദേവസ്വം ബോർഡിനോട് കോടതി നിർദ്ദേശിച്ചു.

അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് പായ്‌ക്കറ്റിലാക്കി വില്‍പ്പന നടത്തിയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ ലഭിച്ച മുഴുവന്‍ തുകയും ബോര്‍ഡില്‍ അടയ്‌ക്കാതെ ജീവനക്കാര്‍ സ്റ്റോക്കില്‍ ക്രമക്കേട് നടത്തുകയായിരുന്നു.
Previous Post Next Post