വി. വി രാജേഷിനെ ഫോണില്‍ വിളിച്ച്‌ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി; രാജേഷ് കേരളത്തിലെ ആദ്യത്തെ ബിജെപി മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട വി. വി രാജേഷിനേ ഫോണില്‍ വിളിച്ച്‌ ആശംസകള്‍ അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

മേയർ സ്ഥാനത്തേയ്‌ക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പാണ് വി വി രാജേഷിനെ ഫോണില്‍ വിളിച്ച്‌ മുഖ്യമന്ത്രി ആശംസ അറിയിച്ചത്.

കേരളത്തിലെ ആദ്യത്തെ ബിജെപി മേയറാണ് വി വി രാജേഷ്. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് രാജേഷ്. തിരുവനന്തപുരത്തെ അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളില്‍ ഒന്നാക്കി മാറ്റുമെന്ന് തിരുവനന്തപുരം നിയുക്ത മേയർ വി വി രാജേഷ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനുള്ളില്‍ തലസ്ഥാനത്ത് വരും. അത് ഉറപ്പ് നല്‍കുന്നു. അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളില്‍ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും. അതാണ് ലക്ഷ്യം. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുമെന്നും മികച്ച പ്രതിപക്ഷമുള്ളത് ഗുണം ചെയ്യുമെന്നും വി വി രാജേഷ് പറഞ്ഞു.
Previous Post Next Post