തങ്ക അങ്കി വിഭൂഷിതനായി അയ്യപ്പൻ ; ദേവസ്വം ഉദ്യോഗസ്ഥര്‍ ചേര്‍ന്നു സ്വീകരിച്ചു, മണ്ഡല പൂജ നാളെ രാവിലെ

സന്നിധാനം: ഭക്തർക്ക് ദർശന പുണ്യമേകി സ്വർണ വിഭൂഷിതനായി അയ്യപ്പൻ. മണ്ഡല പൂജയ്ക്കായുള്ള തങ്ക അങ്കി സന്നിധാനത്ത് എത്തിച്ചു.

ആയിരക്കണക്കിന് തീർഥാടകരാണ് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന തൊഴുതു മടങ്ങിയത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് 23 ന് തിരിച്ച തങ്കയങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെയാണ് പമ്പയിത്തിയത്.

കൂത്തുപറമ്ബില്‍ ഒരു വീട്ടില്‍ മൂന്ന് പേർ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് 19കാരനും മുത്തശിമാരും
ക്ഷേത്രം തന്ത്രി നിയോഗിച്ച ഉദ്യോഗസ്ഥ സംഘം ശരംകുത്തിയിലെത്തി ആചാരപൂർവ്വം ഘോഷയാത്രയെ സ്വീകരിച്ചു. കർപ്പൂരാഴിയും വാദ്യമേളങ്ങളും അകമ്ബടിയാക്കി തങ്ക അങ്കി പതിനെട്ടാംപടി കടന്ന് കൊടിമരച്ചുവട്ടിലേക്ക്.ശരണം വിളികളോടെ ഭക്തരും അനുഗമിച്ചു. കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ തങ്ക അങ്കി പേടകം സ്വീകരിച്ചു.

'കട്ട വെയ്റ്റിംഗ് കേരള സ്റ്റേറ്റ് -1'; മാരാർജി ഭവനിലെ സർക്കാർ കാറുകളുടെ ചിത്രം പങ്കുവച്ച്‌ കെ. സുരേന്ദ്രൻ
തുടർന്ന് തന്ത്രിയും മേല്‍ശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലെത്തിച്ചു. ശേഷം തങ്കയങ്കി വിദൂഷിതനായ അയ്യപ്പന് ദീപാരാധന. നാളെ രാവിലെ 10.10 നും 11.30 നും മധ്യേയാണ് മണ്ഡല പൂജ. നാളത്തെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാത്രി ഹരിവരാസനം പാടി നടയടക്കും. മകരവിളക്ക് മഹോത്സവങ്ങള്‍ക്കായി മുപ്പതാം തീയതിയാണ് ക്ഷേത്രം തുറക്കുക.
Previous Post Next Post