ക്രിസ്മസ് ദിനത്തില്‍ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാര്‍ത്ഥന ചടങ്ങുകളിലും പങ്കെടുത്തു

ന്യൂഡൽഹി: ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ ദേവാലയത്തില്‍ പ്രാർത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഡൽഹിയിലെ സിഎൻഐ സഭാ ദേവാലയത്തില്‍ ക്രൈസ്തവ സമൂഹത്തിലെ നൂറുകണക്കിന് വിശ്വാസികള്‍ക്കൊപ്പം പ്രാർത്ഥനകളില്‍ പങ്കുചേർന്ന പ്രധാനമന്ത്രി, സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും സന്നിഹിതനായി. ഡല്‍ഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോള്‍ സ്വരൂപിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ചടങ്ങില്‍ നടന്നു.

ചർച്ച്‌ ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രല്‍ ചർച് ഓഫ് റിഡെംപ്ഷൻ. ബിഷപ്പ് പോള്‍ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. രാജ്യത്തിനും മോദിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി. ലോകമെമ്ബാടുമുള്ള ജനങ്ങള്‍ക്ക് സമാധാനത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആശംസകള്‍ പ്രധാനമന്ത്രി നേർന്നു. ബിജെപി ദേശീയ നേതാക്കളും ഇന്ന് ക്രിസ്മസ് ആശംസയുമായി പള്ളികളിലെത്തും.
Previous Post Next Post