പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; എസ്ഡിപിഐ പ്രവര്‍ത്തകനായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കാവുംഭാഗം സ്വദേശി അപർണ രമേശ് (17) ആണ് മരിച്ചത്.

പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആണ്‍ സുഹൃത്ത് ജാവേദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ചയാണ് സംഭവം. പെണ്‍കുട്ടി മോഡല്‍ പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്ന് വരികയായിരുന്നു. ഇതിനിടെ വഴിയില്‍ വച്ച്‌ ഇരുവരും തമ്മില്‍ തർക്കമുണ്ടായി. പെണ്‍കുട്ടിക്കും സഹോദരനും ഇയാള്‍ നേരത്തെ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. തർക്കത്തിനിടെ ജാവേദ് പെണ്‍കുട്ടിയുടെ മൊബൈല്‍ വാങ്ങി എറിഞ്ഞു പൊട്ടിച്ചു. പിന്നാലെ വീട്ടിലെത്തിയ വിദ്യാർത്ഥിനി ഷാളില്‍ കെട്ടി തൂങ്ങുകയായിരുന്നു. പത്തനംതിട്ട വായ്പൂർ സ്വദേശിയാണ് കസ്റ്റഡിയിലായ ജാവേദ്. ഇയാള്‍ എസ്ഡിപിഐ പ്രവർത്തകനാണ്.
Previous Post Next Post