ഓട്ടോ ഡ്രൈവറില്‍ നിന്നും വജ്ര വ്യാപാരിയിലേക്ക്; ഡി മണിയെ എസ്‌ഐടി ചോദ്യം ചെയ്തു; ഡിണ്ടിഗലിലെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന

ചെന്നൈ: ശബരിമല സ്വർണക്കൊളളയില്‍ ഡി മണിയെ ചോദ്യം ചെയ്ത് എസ് ഐടി. ഡിണ്ടിഗല്ലിലാണ് ചോദ്യം ചെയ്യല്‍. പ്രവാസി വ്യവസായിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.

ഇയാളുടെ സഹായി വിരുദ നഗർ സ്വദേശി ശ്രീകൃഷ്ണന്റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി. തമിഴ്നാട് പൊലീസിന്റെ കൂടി സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്.

കഴിഞ്ഞ ദിവസം ഡി മണിയുടെ യഥാർത്ഥ പേര് സുബ്രഹ്മണ്യൻ. എന്നാല്‍ കഴിഞ്ഞ ദിവസം ബാലമുരുഗൻ എന്ന പേരാണ് പുറത്തുവന്നിരുന്നത്. ഇറിഡിയം തട്ടിപ്പ് കേസിലെ പ്രതികളാണ് ഡി മണിയും ശ്രീകൃഷ്ണനും. കൂടാതെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിലും ഇവർ പ്രതികളാണ്. എന്നാല്‍ ജയലളിതയുമായി അടുപ്പമുള്ള നേതാക്കാളുമായി ബന്ധമുള്ളതിനാല്‍ കേസ് മുന്നോട്ട് പോയില്ല. ഓട്ടോ ഡ്രൈവറായിരുന്നു ഇയാള്‍. കുറച്ച്‌ കാലം കൊണ്ടാണ് നഗരത്തിലെ പ്രധാന ഡയമണ്ട് വ്യാപരിയായി രംഗപ്രവേശം ചെയ്യുന്നത്. ആറ് വർഷം കൊണ്ടാണ് ഇയാളുടെ സാമ്ബത്തിക വളർച്ച.
Previous Post Next Post