കണ്ണൂർ: കൊച്ചുമകൻ ജീവനൊടുക്കിയതില്‍ മനംനൊന്ത് മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആത്മഹത്യ ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് നിർവേലിയിലാണ് ദാരുണസംഭവം.
നിമിഷ നിവാസില്‍ കിഷൻ (20), മുത്തശി വി.കെ.റെജി, മുത്തശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വെകുന്നേരമാണ് കിഷനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നാലെ വിവരം അറിഞ്ഞ റെജിയും റോജയും മരണം വരിക്കുകയായിരുന്നു. കിഷന്റെ മരണവിവരം അന്വേഷിക്കാൻ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറച്ചുകാലമായി കിഷൻ മുത്തശ്ശിക്കൊപ്പമാണ് താമസം. കിഷനെതിരെ പോക്സോ കേസ് നിലനില്‍ക്കുന്നുണ്ട്. സമീപത്തുള്ള അപ്പാരല്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് റെജി. കൊച്ചുമകനില്ലാതെ അവർക്ക് ജീവിക്കാനാകില്ലെന്നും അത്രയും സ്നേഹത്തിലാണ് കൊച്ചുമകനും മുത്തശ്ശിയുമെന്ന് അയല്‍വാസികള്‍ പറഞ്ഞു.
Tags
Kerala