തിരുവനന്തപുരം: കന്നി ഫയലില്‍ ഒപ്പ് വച്ച് തിരുവനന്തപുരം മേയർ വി. വി രാജേഷ്. വയോമിത്രം പദ്ധതിക്കായി 50 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഫയലില്‍ ഒപ്പു വയ്‌ക്കുകയായിരുന്നു മേയറായി ചുമതലയേറ്റ ശേഷം ആദ്യമായി വി.
വി രാജേഷ് ചെയ്തത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍, ആദ്ധ്യാത്മിക ടൂറിസത്തിന് പ്രാധാന്യം നല്‍കുമെന്നും മേയർ വി. വി രാജേഷ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടർന്ന് വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ വി. വി രാജേഷ് പറഞ്ഞിരുന്നു. 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തി വികസന പദ്ധതികള്‍ പ്രഖ്യാപിക്കും.
ഒളിംപിക്‌സിലെ ഒരിനം തിരുവനന്തപുരത്തു നടത്തും എന്നതുള്‍പ്പെടെ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും വി.വി.രാജേഷ് പറഞ്ഞു. തെരുവ് നായകളെ കൂട്ടിലടയ്‌ക്കണം എന്നതാണ് ആദ്യം മനസ്സിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Tags
Kerala